അലനല്ലൂര്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരി ടുന്ന ഇന്റര്‍നെറ്റിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ഇന്റ ര്‍നെറ്റ് കമ്പനികളും, സംസ്ഥാന സര്‍ക്കാരും ഇടപെടണം എന്നാവശ്യപ്പെട്ട് കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി മൊബൈല്‍ കമ്പനി കളുടെ ടവറിന് മുന്നില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു. കൊള്ളലാ ഭം കൊയ്യുന്ന മൊബൈല്‍ കമ്പനികള്‍ അവശ്യമായ ഡേറ്റ വേഗത ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, പഠനാവശ്യത്തിന് വിദ്യാ ര്‍ത്ഥികള്‍ക്ക് ആവശ്യമായ ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ നല്‍കു ക, റേഞ്ച് ഇല്ലാത്ത മലയോര പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ ആവ ശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു നില്‍പ്പു സമരം നടത്തിയത്. കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.കെ ഷാഹിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഷാനില്‍ മംഗലത്ത് അധ്യക്ഷത വഹിച്ചു. ബിന്‍ഷാദ്, അഭിനന്ത്, സ്വാലിഹ്, ഫത്താഹ്, ഷാനു, അംജത്, സോനു, റസീം എന്നിവര്‍ നേതൃത്വം നല്‍കി.
