മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് മുന്നണി പോരാളികളായ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടു ത്ത് രജിസ്റ്റേര്‍ഡ് പ്രൈവറ്റ് ഫര്‍മസിസ്റ്റ് അസോസിയേഷന്‍ മണ്ണാര്‍ ക്കാട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക്കുകളും സാനിറ്റൈസറുകളും നല്‍കി. മണ്ണാര്‍ക്കാട് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രജിസ്റ്റേര്‍ഡ് പ്രൈവറ്റ് ഫര്‍മസിസ്റ്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് പ്ര സിഡന്റ് ആഷിക്ക് വറോടന്‍, ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ തയ്യി ല്‍ എന്നിവര്‍ പ്രസ്സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാടിന് മാസ്‌ക്കുകളും സാനിറ്റൈസറുകളും കൈമാറി.ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് ട്രഷറര്‍ ഇ.എം അഷറഫ്, എം. അബ്ദുല്‍ റഹ്മാന്‍, ഹംസ കവുണ്ട, വി. കെ അജയന്‍, രാജേഷ്, ഡോ. ഹരിദാസ് , അബ്ദുല്‍ ഹാദി, നിസാര്‍, ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.