കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2428
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 2049 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 444 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 287 പുരുഷന്‍മാ രും 157 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 94 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തി ട്ടുണ്ട് ഇതില്‍ 70 പുരുഷന്‍മാരും 24 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 64 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 463 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 489 പേര്‍ ഒന്നാം ഡോസും 70 പേര്‍ രണ്ടാം ഡോസുമ ടക്കം 559 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 237 പേര്‍ ഒന്നാം ഡോസും 141 പേര്‍ രണ്ടാം ഡോസുമടക്കം 378 പേരും, 60 വയസിനു മുകളിലുള്ള 44 പേര്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസുമടക്കം 47 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 61 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 2428 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. 18 നും 45 നും ഇടയില്‍ പ്രായമുള്ള ഒരാള്‍ ഒന്നാം ഡോസും, 40നും 44 നും ഇടയില്‍ പ്രായമുള്ള 1462 പേര്‍ ഒന്നാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 661 പുരുഷന്‍മാരും 801 സ്ത്രീ കളും ഉള്‍പ്പെടും.
ഇതുകൂടാതെ 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 36 പേര്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസുമടക്കം 40 മുന്നണി പ്രവര്‍ത്ത കരും, 45 വയസ്സിനും 60നും ഇടയിലുള്ള 548 പേര്‍ ഒന്നാം ഡോസും 331 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 158 പേര്‍ ഒന്നാം ഡോസും 82 പേര്‍ രണ്ടാം ഡോസും അടക്കം 240 പേരും കോവാക്‌സി ന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 9 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.