കുമരംപുത്തൂര്‍: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും സമാധാനാന്തരീക്ഷം പുന:സ്ഥാപിച്ച് ലക്ഷദീപിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷേമകര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സഹദ് അരിയൂരാണ് പ്രമേയം അവതരിപ്പിച്ചത്. വികസന കാര്യ ചെയര്‍ മാന്‍ പി.എം നൗഫല്‍ തങ്ങള്‍ പിന്താങ്ങി. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.
