മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 2422 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 19 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 6 പുരുഷന്‍മാരും 13 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 521 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതി ല്‍ 267 പുരുഷന്‍മാരും 254 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 4 പേര്‍ ര ണ്ടാം ഡോസും അടക്കം 9 പേരും, 4 പേര്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസുമടക്കം 12 മുന്നണി പ്രവര്‍ത്തകരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 2 പേര്‍ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 1406 പേര്‍ ഒന്നാം ഡോസും 12 പേര്‍ രണ്ടാം ഡോ സുമടക്കം 1418 പേരും, 60 വയസ്സിനു മുകളിലുള്ള 394 പേര്‍ ഒന്നാം ഡോസും 47 പേര്‍ രണ്ടാം ഡോസുമടക്കം 441 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 44 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.

ആകെ 974 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. ഇതി ല്‍ 40 നും 44 നും ഇടയില്‍ പ്രായമുള്ള 91 പേര്‍ ഒന്നാം ഡോസ് കോവാ ക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 55 പുരുഷന്‍മാരും 36 സ്ത്രീകളും ഉള്‍പ്പെടും.ഇതുകൂടാതെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 623 രണ്ടാം ഡോ സും, 60നു മുകളിലുള്ള 246 പേര്‍ രണ്ടാം ഡോസും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 3 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയ ത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!