കോട്ടോപ്പാടം: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് വിദ്യാഭ്യാസ ഉപജില്ലാ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റുകള്‍. വിദ്യാ ഭ്യാസ ഉപജില്ലാ പരിധിയിലെ മണ്ണാര്‍ക്കാട് നഗരസഭയുള്‍പ്പെടെ പതി മൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് ജെ. ആര്‍.സി പ്രത്യേകം തയ്യാറാക്കിയ മാസ്‌കുകള്‍, കയ്യുറകള്‍, സാനിറ്റൈ സര്‍,ആന്റിജന്‍ കിറ്റുകള്‍,പി.പി.ഇ കിറ്റുകള്‍ തുടങ്ങിയവയടങ്ങുന്ന പ്രതിരോധ സാമഗ്രികള്‍ നേരിട്ടെത്തിച്ചു നല്‍കിയത്.ഉപ ജില്ലാ കോ- ഓര്‍ഡി നേറ്റര്‍ മനോജ്,ജോ. കോ-ഓര്‍ഡിനേറ്റര്‍മാരായ നസ്‌റുദ്ദീന്‍, കെ.എം. മുസ്തഫ,വിവിധ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. കോ ട്ടോപ്പാടം പഞ്ചായത്തിലേക്ക് നല്‍കിയ സാമഗ്രികള്‍ പ്രസി ഡണ്ട് ജസീന അക്കര ജെ.ആര്‍.സി പ്രതിനിധികളില്‍ നിന്ന് ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദ ലി,മനോജ്,നസറുദ്ദീന്‍,കെ.എം.മുസ്തഫ,കെ.പി.നീന,ഷീബ പങ്കെടു ത്തു.കോവിഡ് ഒന്നാം തരംഗത്തില്‍ സംസ്ഥാനത്തൊട്ടാകെ ആറ് ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്ത ജൂനിയര്‍ റെഡ് ക്രോസി ന്റെ മാസ്‌ക് ചാലഞ്ചില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല സജീവ പങ്കാളിത്തം വഹിച്ചിരുന്നു.