മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ ഏഴിന് ഇറക്കിയ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള കടകള്‍ക്ക് നാളെ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മ യി ജോഷി അറിയിച്ചു.സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോ റൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ്, റിപ്പയര്‍ ഷോപ്പ്‌സ്, പുസ്‌കത കടകള്‍, ഹിയറിങ് എയ്ഡ്, സ്ത്രീകള്‍ക്കുള്ള ശുചിത്വ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് അനുമതി. വാഹന ഷോറൂ മുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രം നാളെ തുറക്കാവുന്ന താണ്. വാഹന വില്‍പ്പന അനുവദിക്കില്ല.
അതേസമയം, ജൂണ്‍ 12, 13 തീയതികളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുള്ള കട കള്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യ വസ്തു വില്പനശാലകളായ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തു വില്പനശാലകള്‍, പലചരക്ക്, പഴം- പച്ചക്കറി, പാ ല്‍- പാലുല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ-മാംസ, കോഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്‍, ബേക്കറികള്‍, ബില്‍ഡിംഗ് മെറ്റീരിയ ലുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (ഇലക്ട്രിക്കല്‍, പ്ലംബിംഗ് വസ്തു ക്കള്‍ ഉള്‍പ്പെടെ), പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെ വ്യാവസായി ക മേഖലയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഈ അനുമതി നല്‍കിയിരിക്കുന്ന ത്.
ഹോട്ടലുകള്‍ക്കും റസ്റ്റോറന്റ്കള്‍ക്കും ജൂണ്‍ 16 വരെ എല്ലാ ദിവസ വും രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ മുഖേന ഭക്ഷണ വിതരണം നടത്താം (നിലവിലെ സ്ഥിതി തുടരാം).