മണ്ണാര്‍ക്കാട്:മേഖലയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ സാമ്പ ത്തിക സഹായങ്ങള്‍ തേടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ഇത്തരത്തിലുളളവരെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് രജിസ്‌ട്രേഡ് മാധ്യമ കൂട്ടായ്മയായ മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബിലെ ഭാരവാഹികള്‍ക്കോ അംഗങ്ങള്‍ക്കോ ഉത്തരവാദിത്വമില്ലെ ന്നും പ്രസ് ക്ലബ്ബ് ആക്ടിംഗ് പ്രസിഡന്റ് സിഎം ഷബീറലി,ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട്,ട്രഷറര്‍ ഇഎം അഷ്‌റഫ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.ഇത്തരം കാര്യ ങ്ങള്‍ രജിസ്‌ട്രേഡ് പ്രസ് ക്ലബ്ബ് ഭാരവാഹികളെയോ പോലീസ് സ്‌റ്റേ ഷനിലോ അറിയിക്കണം.കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും മാധ്യമ പ്രവര്‍ത്തനത്തേയും മുതലെടുക്കാനുള്ള ശ്രമത്തിനെതിരെ ജാഗരൂ കരാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.