മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പൂര്‍ണ്ണമായ അടച്ചിടല്‍ പ്രഖ്യാപി ച്ച പ്രദേശങ്ങളിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വൃത്തിയാ ക്കുന്നതിന് ജൂണ്‍ അഞ്ച് ഉച്ചയ്ക്ക് ഒന്ന് വരെ തുറക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അനുമതി നല്‍കി. വ്യാപാരി വ്യവസായി ഏകോ പന സമിതി പ്രതിനിധികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരു മാനം.ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പ്ലസ് ടു മൂല്യനിര്‍ണയ കേന്ദ്ര ങ്ങളില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറ പ്പാക്കാന്‍ ജില്ലാ പോലീസ് മേധാവി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ ക്കും നിര്‍ദ്ദേശം നല്‍കി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വില യിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, എ.ഡി.എം എന്‍.എം. മെഹ്‌റലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി റീത്ത എന്നിവര്‍ പങ്കെടുത്തു.