കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓണ്‍ ലൈന്‍ പ്രവേശനോത്സവം ശ്രദ്ധേമായി.വിദ്യാലയവും ചങ്ങാതിമാ രേയും അധ്യാപകരേയുമൊന്നും നേരില്‍ കാണാനായില്ലെങ്കിലും ഓണ്‍ലൈന്‍ പ്രവേശനോത്സവത്തില്‍ ഉത്സാഹപൂര്‍വ്വം പങ്കെടുത്ത് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കോട്ടോപ്പാടം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചുവടുവെച്ചു.
വി.കെ.ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍. എ,പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, ഡി. ഡി.ഇ പി.കൃഷ്ണന്‍, എ.ഇ.ഒ ഒ.ജി. അനില്‍കുമാര്‍,സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂ ബക്കര്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി,പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദ്, മീഡി യ ആര്‍ട്ടിസ്റ്റ് റിയാസ് ടി. അലി, ഡോ.പി.കെ.ഷസ്‌ന, എസ്.സന്ദീപ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഓണ്‍ലൈന്‍ മീറ്റ് ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് ജസീന അക്കര ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസി ഡണ്ട് കെ.നാസര്‍ ഫൈസി അധ്യ ക്ഷനായി.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. റജീന,പ്രിന്‍സിപ്പാള്‍ പി.ജയശ്രീ, പ്രധാനാധ്യാപിക എ.രമണി, സി. കെ.ജയശ്രീ,ജോസി ജോസഫ്, പി.ശ്യാമപ്രസാദ്, കെ.എം.മുസ്തഫ, ഹമീദ് കൊമ്പത്ത്, പി.ഗിരീഷ്, പി.മനോജ്,കെ.കെ.ഫാസിലത്ത് പ്രസംഗിച്ചു.വിദ്യാര്‍ത്ഥികള്‍ പ്ര വേശനോത്സവഗാനം,വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു.