തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നര ലക്ഷം കുട്ടികള്‍ ചൊവ്വാഴ്ച ക്ലാസ്സിലേക്ക്.ഡിജിറ്റല്‍ പഠനത്തിലൂടെയാണ് ഈ അധ്യയന വര്‍ഷ വും തുടങ്ങുക.വെര്‍ച്വല്‍ പ്രവേശ ഉത്സവത്തിലൂടെയാണ് കുട്ടിക ളെ പഠനത്തിന്റെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുക. തിരുവന ന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലാണ് ഡിജിറ്റല്‍ പ്രവേശനോത്സവ ത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം.ഇത്തവണയും കുട്ടികളെത്താ തെയാണ് പഠന വര്‍ഷം തുടങ്ങുന്നത്.കോവിഡ് വ്യാപനം അതിരൂ ക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് ഡിജിറ്റല്‍ ക്ലാസ്സുകളുമായി പഠനത്തിന് തുടക്കം കുറിക്കാനുള്ള തീരുമാനം. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള സംപ്രേഷണത്തോടെയാണ് ആദ്യ ഒരു മാസം ക്ലാസുകള്‍.രണ്ടാഴ്ച കഴിഞ്ഞ ക്ലാസിലെ പാഠങ്ങ ളുടെ റിവിഷനാകും.കഴിഞ്ഞ വര്‍ഷം തയാറാക്കായി ക്ലാസുകള്‍ ക്കൊപ്പം പുതിയ വീഡിയോകള്‍ കൂടി തയാറാക്കാനാണ് വിദ്യാ ഭ്യാസ വകുപ്പിന്റെ ശ്രമം.മൂന്നര ലക്ഷം കൂട്ടികളെയാണ് ഒന്നാം ക്ലാസില്‍ പ്രതീക്ഷിക്കുന്നത്.ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷം കുട്ടികളുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകള്‍.ഇതില്‍ ഡിജിറ്റല്‍ പഠനസാമഗ്രികള്‍ ഇല്ലാത്തവര്‍ക്കും കോടായി പോയവര്‍ ക്കും പുതിയത് നല്‍കും.ഇതിനായി ജനപ്രതിനിധികളുടേയും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടേയും സഹായം തേടും.ആദ്യ ഒരു മാസത്തിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ പരീക്ഷണാടിസ്ഥാന ത്തില്‍ ആരംഭിക്കും.10,12 ക്ലാസുകളിലാവും ഇവയ്ക്ക് തുടക്കം കുറിക്കുക.
വാര്‍ത്താ ചിത്രം കടപ്പാട് : മലയാള മനോരമ