മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ സ്വര്‍ണ്ണക്കടകള്‍, തുണിക്കടക ള്‍,ചെരുപ്പ് കടകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടി യായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ പൊ തുജനാരോഗ്യം മുന്നില്‍ കണ്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മാനി ച്ചും നിബന്ധനകളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി.
പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് രണ്ട് വരെ മാത്രമായിരിക്കും. ഓണ്‍ലൈന്‍ / ഹോം ഡെലിവറി മാത്രമായിരി ക്കും അനുവദിക്കുക.രണ്ടാഴ്ച സമയത്തിനുള്ളില്‍ വിവാഹം നടത്തു ന്നവര്‍ക്ക് മാത്രം പരമാവധി ഒരു മണിക്കൂര്‍ വരെ നേരിട്ട് പ്രവേശനം അനുവദിക്കും.ഒരേസമയം 10 പേരില്‍ കൂടുതല്‍ പേര്‍ കടകളില്‍ പ്രവേശിക്കരുത്.കടകളില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ പ്രവേശിക്കരുത്.സ്ഥാപനങ്ങളിലെ ജീവ നക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. കൈകള്‍ സാനി റ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം കടകളില്‍ ഒരുക്കിയിരിക്ക ണം. ഇക്കാര്യങ്ങള്‍ സ്ഥാപനത്തിലെ ഡിസ്റ്റന്‍സിംഗ് മാനേജര്‍ പരി ശോധിച്ച് ഉറപ്പു വരുത്തണം.
പൂര്‍ണമായും അടച്ചിട്ടിട്ടുള്ളതും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ തുമായ പ്രദേശങ്ങളിലും മേല്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തി ക്കാന്‍ പാടില്ല.ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണ മെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെ തിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷ നടപടി കള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.