മണ്ണാര്‍ക്കാട് :അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് കോട്ടോപ്പാടം പഞ്ചാ യത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിയ്ക്കാന്‍ ഡി .വൈ .എഫ് .ഐ ശ്രമിക്കുകയാണെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.കഴിഞ്ഞ ദിവസം പഞ്ചായ ത്തില്‍ വാര്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീ കരിച്ച ആര്‍ .ആര്‍ .ടി കള്‍ സംബന്ധസിച്ച് ഡി .വൈ .എഫ് .ഐ നല്‍ കിയ പരാതിയുമായി ബന്ധപെട്ട് പഞ്ചായത്ത് അംഗങ്ങളുടെ ചര്‍ച്ച യാണ് വിളിച്ചു ചേര്‍ത്തിരുന്നതെന്നും ,60 പേര്‍ക്ക് ഇരിക്കാവുന്ന ഹാ ളില്‍ 20 പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ,പൂര്‍ണമായും കോവി ഡ് മാനദണ്ഡത്തോടെയാണ് ചര്‍ച്ച സംഘടിപ്പിച്ചിരുന്നതെന്നും പ്രസി ഡന്റ് അക്കര ജസീന ,വൈസ് പ്രസിഡന്റ് ശശി ഭീമനാട് ,പ്ലാനിങ് കമ്മിറ്റി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍ ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി .മുഹമ്മദാലി എന്നിവര്‍ പറഞ്ഞു .ചര്‍ച്ചകള്‍ ക്കിടയിലേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയ ഡി .വൈ .എഫ് .ഐ പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കുകയും ,പ്രസിഡന്റിനെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്നും ,ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു .എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടാക്കിയാലും പഞ്ചായ ത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഭരണസമിതി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു .