കുമരംപുത്തൂര്‍:ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങള്‍ക്കെതിരെയും ദ്വീപ് ജനതക്ക് ഐക്യാദാര്‍ഢ്യം പ്ര ഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുമരംപുത്തൂരില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്നൂറോളം പേര് വീടുകളിലിരുന്ന് സമരത്തില്‍ പങ്കാളികളാ യി.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത്, കെപി ഹംസ,പികെ സൂര്യകുമാര്‍,ഇ.ശശിധരന്,നൗഫല്‍ തങ്ങള്‍, കബീര്ചങ്ങലീരി ഷെഫിക്ക്, സുഭാഷ്, മജീദ് നാസര്‍, സിദ്ദിഖ്, അസീര്‍ സുബ്രമണ്യന്‍ ലൈല, ബിന്ദു, രാധാകൃഷ്ണന്, റബിയത്ത് എന്നിവര്‍ പങ്കെടുത്തു.