അലനല്ലൂര്‍: പഞ്ചായത്ത് യതീംഖാന വാര്‍ഡിലുള്ള സൗജന്യ ഓണ്‍ ലൈന്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സേവനം കോവിഡ് കാലത്ത് മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാ കുന്നു.മഹാമാരിക്കാലത്തെ തൊഴില്‍നഷ്ടവും സാമ്പത്തിക തകര്‍ ച്ചയും ആരോഗ്യ പ്രശ്‌നങ്ങളും സമ്പര്‍ക്കവിലക്ക് ദിവസങ്ങളിലെ ഏകാന്തതയുമെല്ലാം നല്‍കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആ ശ്വാസം തേടി നിരവധി പേരാണ് ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സേവനം പ്രയോജനപ്പെടുത്തുന്നത്.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും യതീംഖാന വാര്‍ഡുമെമ്പറുമായ ലൈലഷാജഹാന്റെ നേതൃത്വത്തിലാണ് 24 മണിക്കൂറും ഓണ്‍ലൈന്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സേവനം ലഭ്യമാക്കുന്നത്.കൗണ്‍സിലിംഗ് സേവനത്തിനായി +91 9645993852 നമ്പറില്‍ ബന്ധപ്പെടാം.