പാലക്കാട് :ജില്ലാ പഞ്ചായത്ത് ‘മിഷന്‍ ബെറ്റര്‍ ടുമാറോ നന്മ ഫൗണ്ടേ ഷനു’ മായി സഹകരിച്ച് കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവി ഡ് രോഗികള്‍ക്കും മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു മായി ‘നന്മ ഡോക്ടേഴ്‌സ് ഡെസ്‌ക്’ എന്ന പേരില്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് 8943270000, 8943160000 ന മ്പറുകളിലൂടെ വിവിധ ചികിത്സകള്‍ ലഭ്യമാകും.
സൈക്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തുടങ്ങി 150 ലധികം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. എല്ലാ ദിവ സവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ ആര്‍ക്കും എവി ടെ നിന്നും ഡോക്ടര്‍മാരുമായി സംസാരിക്കാം. കൂടാതെ അത്യാവ ശ്യ ഘട്ടങ്ങളില്‍ മരുന്നുകള്‍, ആംബുലന്‍സ് തുടങ്ങി മറ്റു സഹായ ങ്ങളും സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, നന്മ ഫൗണ്ടേഷന്‍ വളണ്ടി യേഴ്‌സ് എന്നിവര്‍ മുഖേന എത്തിച്ചു നല്‍കും.
നന്മ ഡോക്ടേഴ്‌സ് ഡെസ്‌കിന്റെ പോസ്റ്റര്‍ പ്രകാശനം നന്മ ഫൗണ്ടേ ഷന്‍ ജില്ലാ പ്രസിഡന്റ് വി.എസ്. മുഹമ്മദ് കാസിം ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ക്ക് നല്‍കി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റികള്‍ അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും ഈ നമ്പറുകള്‍ നല്‍കി ആളുകള്‍ക്ക് ഡോക്ടര്‍മാരു മായി സംവദിക്കാനുള്ള അവസരം ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരി പാടിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ റജി കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി രാജന്‍, നന്മ ഫൗണ്ടേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ വിജയ ഭാസ്‌ക്കര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാര്‍ തുടങ്ങി സാ ധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്മ ഫൗണ്ടേഷന്‍.