അലനല്ലൂര്‍:കാരുണ്യപ്രവര്‍ത്തിയിലൂടെ സ്വന്തം പിറന്നാള്‍ദിനത്തെ ധന്യമാക്കി വിഷ്ണു അലനല്ലൂര്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ക്കായി രണ്ട് പിപിഇ കിറ്റുകളും വൃക്കരോഗിയായ ജാബിറി ന്റെ ചികിത്സക്കായി 40,500 രൂപയുമാണ് അലനല്ലൂരില്‍ ഡീല്‍ അക്കാദമി നടത്തുന്ന വിഷ്ണു നല്‍കിയത്.പിപിഇ കിറ്റ് അലനല്ലൂര്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി മുസ്തഫ ഏറ്റുവാങ്ങി.ജാബിര്‍ ചികിത്സാ സമിതി ചെയര്‍മാ ന്‍ കീടത്ത് ഫിറോസ് മാസ്റ്റര്‍,അര്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.