പാലക്കാട്: കോവിഡ് രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ആരോഗ്യ പ്ര വര്‍ത്തനങ്ങള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.75 കോടി രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി നുമോള്‍ അറിയിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോ ഗ്യം) നേതൃത്വത്തില്‍ വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 1.5 കോ ടി രൂപയും ആയുര്‍വേദ ആശുപത്രികളിലേക്ക് 20 ലക്ഷം രൂപയും ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് അഞ്ച് ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
കഞ്ചിക്കോട് കിന്‍ഫ്രയിലെ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കോ വിഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പ്രതിദിനം 460 ഓളം രോഗിക ള്‍ സെന്ററില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. 260 ഓളം ഓക്‌സിജന്‍ പോയിന്റുകള്‍, പുതിയ ലാബ് സൗകര്യം എന്നിവയും ഇവിടെ ഒരു ക്കിയിട്ടുണ്ട്.
കിന്‍ഫ്രയില്‍ ഇതുവരെ 7800 ഓളം രോഗികള്‍ക്ക് ചികിത്സ നല്‍കാ ന്‍ സാധിച്ചു. 1050 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളെ കണ്ണി ചേര്‍ത്തുകൊണ്ട് വിപുലമായ പ്രവര്‍ ത്തനങ്ങളാണ് കോവിഡിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്നു ണ്ട്. പഞ്ചായത്തുകളില്‍ ആര്‍.ആര്‍.ടി, സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ സജീവമാണ്. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ക്കായി വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് സാധിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് അറിയിച്ചു.