മണ്ണാര്‍ക്കാട് : ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന സാഹചര്യത്തില്‍ അട്ടപ്പാടി ഉള്‍പ്പെടെയുള്ള പ്രദേശ ങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാ ര്‍ത്ഥികളുടെ ആശങ്കകളകറ്റണമെന്നും,പഠന സൗകര്യം ഉറപ്പാക്കു വാനും,പഠനോപകരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് ഒരുക്കി നല്‍കു വാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പരാതി നല്‍കി.പഠനോപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാങ്ങി ക്കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ട വ്യാപാര സ്ഥാപന ങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും പരാതി യില്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തയാണ് വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയത്.