പാലക്കാട്: കോവിഡ് 19 രോഗവ്യാപനം നിയന്ത്രണ വിധേയമാക്കു ന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തി ല്‍ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി മെയ് 31 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തര വിട്ടു.
അനങ്ങനടി, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കൊടു മ്പ്, മുതലമട, കുഴല്‍മന്ദം, പെരുവെമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണ മായും അടച്ചിടുന്നത്.
ഈ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ നിയന്ത്രണവിധേയ മാക്കുന്നതിനും അടയ്ക്കുന്നതിനും വേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എന്നി വര്‍ സംയുക്തമായി നിര്‍വഹിക്കണം.
മേല്‍ സ്ഥലങ്ങളില്‍ പുറത്തേക്കും, അകത്തേക്കും പ്രവേശിക്കുന്ന തിന് ഒരു എന്‍ട്രി, ഒരു എക്‌സിറ്റ് എന്ന രീതിയിലുള്ള സംവിധാന ങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി തീരുമാനിച്ച് മറ്റു വഴികള്‍ അടച്ചിടണം.
അടച്ചിട്ട പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധന ങ്ങള്‍ എത്തിക്കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നി വരുടെ സേവനം ഉറപ്പാക്കേണ്ടതും, ഇതുമായി ബന്ധപ്പെട്ട സജ്ജീക രണങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഒരുക്കേണ്ടതുമാണ്.
മേല്‍ സ്ഥലങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്ര കള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം.
ലോക്ക്ഡൗണ്‍ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. ഹോം ഡെലിവറി മാത്രമാണ് അനുവദി ച്ചിട്ടുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കി.