പാലക്കാട്: കോവിഡ് രോഗം പ്രതിരോധിക്കുന്നതിനുള്ള മെഡിക്ക ല്‍ സാമഗ്രികളുടെ ഗുണം, വില എന്നിവ പരിശോധിച്ച് ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാനും നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നവര്‍, അമിതവില ഈടാക്കുന്നവര്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറെ ചുമതല പ്പെടുത്തി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഇത്തരക്കാര്‍ ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ ദ്ദേശിച്ചു. കേരള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ട് 1986 പ്രകാരം ആവശ്യ വസ്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ള 15 മെഡിക്ക ല്‍ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച് മെയ് 27 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.