കഞ്ഞിരപ്പുഴ: പഞ്ചായത്തിലെ ആദിവാസി പുനരധിവാസ പദ്ധതി യില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ട് ചില നിക്ഷിപ്ത താല്പ ര്യക്കാര്‍ അനധികൃതമായി ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാ ണ് നടത്തിവരുന്നതെന്നും ഇതിനെതിരെ നിയമ പോരാട്ടത്തിന് കോ ണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമെന്നും കാഞ്ഞിരപ്പുഴ മണ്ഡലം കോ ണ്‍ഗ്രസ് കമ്മിറ്റി.പാമ്പാന്‍ തോട് ആദിവാസി കോളനിയുടെ പുനര ധിവാസത്തിന് റവന്യു വകുപ്പും, പട്ടിക വര്‍ഗ്ഗ വകുപ്പും നിശ്ചയിച്ചി ട്ടുള്ള ഭൂമി നെല്‍വയല്‍ ആണെന്നും മലയോര പ്രദേശത്തോട് ചേര്‍ ന്നുകിടക്കുന്ന ഈ ഭൂപ്രദേശം നിലവിലുള്ള ഭൂമിയുടെ മോഹവില കണക്കാക്കിയാല്‍ സെന്റിന് 20,000/രൂപയില്‍ താഴെ വിലവരുന്ന ഭൂമി സെന്റിന് 48,000 രൂപയോളം വിലമതിച്ചാണ് ആദിവാസിക ള്‍ക്ക് നല്കുന്നതെന്നും കമ്മിറ്റി ആരോപിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തി സുതാര്യത ഉറപ്പു വരു ത്തണമെന്ന് മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ് ആവശ്യപ്പെട്ടു.