കോട്ടോപ്പാടം: സ്ഥലം മാറി പോകുന്ന ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ ജുന്‍ പാണ്ഡ്യന് കോട്ടോപ്പാടം അമ്പലപ്പാറ കോളനിക്കാരുടെ സ്‌നേ ഹം നിറച്ച യാത്രയയപ്പ്.പുനരധിവാസം ഉള്‍പ്പടെയുള്ള പദ്ധതികള്‍ വേഗത്തിലാക്കിയ സബ് കലക്ടര്‍ക്ക് നിറകണ്ണുകളോടെയാണ് യാത്ര യയപ്പ് നല്‍കിയത്. താലൂക്കിലെ കോളനികള്‍ സന്ദര്‍ശിച്ച് യാത്ര ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹമെത്തിയത്.
മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീടുകളൊരുക്കിയാണ് സബ് കലക്ടര്‍ ഒറ്റപ്പാലത്ത് നിന്നും വയനാട് മാനന്തവാടിയിലേക്ക് പോകുന്നത്.2018ലെ പ്രളയത്തില്‍ ദുരിതത്തി ലായ പട്ടികവര്‍ഗ കോളനികളുടെ മുടങ്ങി കിടന്നിരുന്ന പുനരധി വാസം അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റതോടെയാണ് വേഗത്തി ലായത്.
അലനല്ലൂര്‍ പഞ്ചായത്തില്‍ പത്തൊമ്പതും,കരിമ്പയില്‍ പതിനെട്ടും, കോട്ടോപ്പാടത്ത് അമ്പത്തിയഞ്ചും വീടുകള്‍ പൂര്‍ത്തീകരണ ഘട്ട ത്തിലാണ്.തെങ്കര,കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.വൈദ്യുതി,പെന്‍ഷന്‍,കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളില്‍ സക്രിയ മായി ഇടപെട്ട് പരിഹാരം കണ്ട സബ്കലക്ടറുടെ സ്ഥലംമാറ്റം ആദിവാ സി കുടുംബങ്ങളെ സങ്കടത്തിലാക്കിയിട്ടുണ്ട്.