കോട്ടോപ്പാടം:കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിനായി തിരുവിഴാംകുന്ന് വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈലിന്റെ അധ്യ ക്ഷതയില്‍ വാര്‍ഡ്തല സമിതി യോഗം ചേര്‍ന്നു.നാലുശ്ശേരിക്കുന്ന് കേരളശ്രീ സ്വയം സഹായ സംഘം തിരുവിഴാംകുന്നിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് മാസ്ക്,സാനിറ്റൈസര്‍,ഗ്ലൗസ്സ്,ആറ് പള്‍സി ഓക്സീ മീറ്റര്‍ എന്നിവര്‍ നല്കി.വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഏറ്റു വാങ്ങി.വാര്‍ഡിലെ എഡിഎസ് സംഘം വാര്‍ഡ് തല കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ധനസഹായവും കൈമാറി.മുന്‍ വാര്‍ഡ് മെമ്പര്‍ പ്രദീപ് കുമാര്‍,ബ്രാഞ്ച് സെക്രട്ടറിമാരായ സുഹൈല്‍, സന്തോഷ്,എഡിഎസ് പ്രേമലത,ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.