അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എടത്തനാട്ടു കരയില്‍ ഗവ.ഹൈസ്‌കൂളില്‍ ആരംഭിച്ച ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് യൂത്ത് ലീഗ് ഭക്ഷണം നല്‍കും. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ മൂന്ന് നേരത്തെയും ഭക്ഷണ വിതര ണമാണ് യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഏറ്റെടുത്തി രിക്കുന്നത്. ഒരു മാസക്കാലത്തേക്കുള്ള ഭക്ഷണ വിതരണമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. യോഗ ത്തില്‍ മുസ് ലിം ലീഗ് മേഖല പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തം ഗവുമായ പി.ഷാനവാസ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജന റല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, പി.അന്‍വര്‍ സാദത്ത് എന്നി വര്‍ പങ്കെടുത്തു. കോവിഡിന്റെ ആദ്യ തരംഗത്തില്‍ വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തി എടത്തനാ ട്ടുകരയുടെ വിവിധ ഭാഗങ്ങളിലായി പൊതു ക്വാറന്റീന്‍ കേന്ദ്രങ്ങ ളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് മൂന്ന് മാസക്കാലം യൂത്ത് ലീഗ് ഭക്ഷണം നല്‍കിയിരുന്നു.