അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ടൗണില്‍ യൂത്ത് ലീഗ് വൈ റ്റ് ഗാര്‍ഡ് അണുനശീകരണം നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മി റ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ സ്റ്റാന്റ്, ബാങ്കുകള്‍, ഹെല്‍ത്ത് സെന്റര്‍, പാലിയേറ്റീവ് കെയര്‍, വ്യാപാര ഭവന്‍ തുടങ്ങി ടൗണ്‍ മുഴുവനായും അണുവിമുക്തമാക്കി. മുസ്ലിം ലീഗ് മേഖല പ്രസിഡ ന്റും ബ്ലോക്ക് അംഗവുമായ പി.ഷാനവാസ്, വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മഠത്തൊടി അലി, യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ ക്കോട്ടില്‍, പി.അന്‍വര്‍ സാദത്ത്, ഗ്രാമപഞ്ചായത്തംഗം ബഷീര്‍ പടുകുണ്ടില്‍, പി.റിയാസ്, അഫ്‌സല്‍ കൊറ്റരായില്‍, ടി.ഫാരിസ്, ഷമീര്‍ ബാബു, റഹീസ് എടത്തനാട്ടുകര, കബീര്‍, മാജിദ്, ഷാഹിദ്, ഷമീര്‍, അജ്മല്‍ വടക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.