പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസി ലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസി ലിയറി കെയര്‍ സെന്ററുകളുടെ എണ്ണം 43 ആയി.

  1. പല്ലശ്ശന ഗ്രാമപഞ്ചായത്ത്- ചിന്മയ വിദ്യാലയം, പല്ലാവൂര്‍
  2. മലമ്പുഴ ഗ്രാമ പഞ്ചായത്ത്- ഗവ. വനിത ഐ.ടി.ഐ ഹോസ്റ്റല്‍
  3. ഓങ്ങലൂര്‍ ഗ്രാമപഞ്ചായത്ത്- ജി.എല്‍.പി.എസ് വാടാനാംകുറിശ്ശി
  4. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്- ഗവ. ഓറിയന്റല്‍ എച്ച്.എസ്.എസ്.
  5. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്- ശ്രീപതി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്റ്, വാവന്നൂര്‍
  6. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- ജി.എച്ച്.എസ്.എസ് പട്ടഞ്ചേരി
  7. മങ്കര ഗ്രാമപഞ്ചായത്ത്- രാജധാനി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി

പ്രസ്തുത ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ പൂര്‍ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥ മികാരോഗ്യ കേന്ദ്രത്തിന്റെ / സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ്. ഇവിടേക്ക് ആവശ്യമുള്ള നഴ്‌സിം ഗ് സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. ഇവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ പരി ശീലനവും നല്‍കണം. കൂടാതെ ഡൊമിസിലിയറി കെയര്‍ സെന്റ റുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗ ബാധിതര്‍ക്കുള്ള ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!