മണ്ണാര്‍ക്കാട്:നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമാ യി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അ ടിസ്ഥാന രഹിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കാര്യങ്ങള്‍ പഠിക്കാതെയും മനസിലാക്കാ തെയുമാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.കോവിഡ് പ്രതി രോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യമായി തന്നെ വാര്‍ റൂം, ക മ്യൂണിറ്റി കിച്ചണ്‍ എന്നിവ തുടങ്ങുകയും നല്ല നിലയില്‍ പ്രവര്‍ത്തി ക്കുന്നുമുണ്ട്. ദിനം പ്രതി നാനൂറോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കി വരുന്നുണ്ട്.ഇതെല്ലാം അറിഞ്ഞിട്ടും സൈബറിടങ്ങളില്‍ മാത്രം പൊ തുപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ കാടടച്ച് വെടിവെക്കുകയാണെ ന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നഗരസഭയില്‍ കോവിഡ് പ്രതിരോധത്തിനും സമഗ്ര പ്രവര്‍ത്തന ത്തിനുമായി സംസ്ഥാനത്ത് തന്നെ മാതൃകയായി ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഇടതുപക്ഷ സഹയാത്രികനും സഹകരണ ബാങ്കി ന്റെ സെക്രട്ടറിയുമായ എം. പുരുഷോത്തമനാണ് കമ്മിറ്റിയുടെ ട്രഷറര്‍. സമ്പൂര്‍ണ്ണ വാക്‌സിനേഷനായി പലരും സാമ്പത്തികം നല്‍ കാന്‍ സ്വയം തയ്യാറാണെങ്കിലും വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ആരുടെ കൈയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല എന്ന താണ് യാഥാര്‍ത്ഥ്യം.സ്വന്തം പാര്‍ട്ടി നേതൃത്വത്തെ പോലും കരിവാ രി തേക്കുന്ന നിലപാടാണ് ഡി.വൈ.എഫ്.ഐയുടേത്.
നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ കമ്മിറ്റിയുടെ ചെയര്‍ മാനും ഡോ.കെ.എ കമ്മാപ്പ കണ്‍വീനറുമാണ്. ആര്‍.ആര്‍.ടി വള ണ്ടിയര്‍മ്മാരെ യു.ഡി.എഫ് കുത്തി നിറച്ചു വെന്ന ആരോപണം ഇട ത് കൗണ്‍സിലര്‍മാര്‍ പോലും ഇതുവരെ ഉന്നയിച്ചിട്ടില്ല. പാര്‍ലമെന്റ്, നിയമസഭാ,തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ മണ്ണാര്‍ക്കാട് യു.ഡി.എഫിന്റെ വിജയത്തിലുണ്ടായ ജാള്യത മറക്കാനുള്ള ഡി. വൈ.എഫ് ഐയുടെ ശ്രമം പൊതു മദ്ധ്യത്തില്‍ വില പോകില്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലകുര്‍ശ്ശി, നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, മുനിസിപ്പല്‍ മണ്ഡലം പ്രസിഡ ന്റ് അജേഷ് തോരാപുരം എന്നിവര്‍ സംബന്ധിച്ചു.