മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലോക്ക് ഡൗണില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിസരവാസികള്‍ക്കും ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. വിതര ണോദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ കൗണ്‍സിലര്‍ ഷറഫു ന്നിസ സെയ്ദിന് നല്‍കി നിര്‍വ്വഹിച്ചു.നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ധനസഹായം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കാരുണ്യ പദ്ധതിയായ തണലിന്റെ ലോഗോ പ്രകാശനം എം. ഇ എസ് പാലക്കാട് ജില്ലാ പ്രസിഡന്റ് എ ജബ്ബാറലി നിര്‍വ്വഹിച്ചു.സ്‌കൂള്‍ ചെയര്‍മാന്‍ എന്‍ അബൂബക്കര്‍ ,ട്രഷറര്‍ അബ്ദു കീടത്ത്, കൗണ്‍സിലര്‍ ഉഷ, മുന്‍ കൗണ്‍സിലര്‍മാ രായ കെ സി അബ്ദുറഹിമാന്‍, സിറാജുദ്ദീന്‍, പ്രിന്‍സിപ്പല്‍ കെ കെ ഉബൈദുള്ള, ഹെഡ്മിസ്ട്രസ് കെ അയിഷാബി, ഡെപ്യൂട്ടി ഹെഡ്മി സ്ട്രസ് പി എം ഹഫ്‌സത്ത്, ചാരിറ്റിവിംഗ് ട്രഷറര്‍ വൈ നസീര്‍, തണല്‍ കണ്‍വീനര്‍ യൂസഫലി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!