മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഫയര്‍ ഫോഴ്സ്,സ്കൂബാ ടീം,സിവില്‍ ഡിഫന്‍സ്,ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍,നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ചങ്ങലീരി രണ്ടാം മൈലിലെ കാരാട്ടുപറമ്പില്‍ ഷംസുദ്ദീന്റെ മകന് താഹിര്‍ (34)നെ കാണതായെ ന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തി യിരുന്നു.രാത്രി വൈകിയും നടന്ന തിരച്ചില്‍ വിഫലമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചത്.