മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാ ണാനില്ലെന്ന്.ചങ്ങലീരി രണ്ടാം മൈലിലെ കാരാട്ടുപറമ്പില്‍ ശംസു ദീന്റെ മകന്‍ താഹിര്‍ (34) നെയാണ് കാണാതായത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കുന്തിപ്പുഴയില്‍ ചങ്ങലീരി കൂനിവരമ്പ് ആറുവന്‍പാറ കുളിക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു.വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന താഹിര്‍ ഈയിടെയാണ് അവധിയില്‍ നാട്ടി ലെത്തിയത്.യുവാവ് പുഴയില്‍ അകപ്പെട്ടതായി ലഭിച്ച വിവരത്തി ന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, നാട്ടു കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് രാത്രി ഏറെ വൈകിയും പുഴയി ല്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും. ജില്ലാ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, ജനപ്രതിനിധികളായ ഷരീഫ് ചങ്ങലീരി, സിദ്ദീക് മല്ലിയില്‍ എന്നിവര്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി.