മണ്ണാര്‍ക്കാട്: വികെ ശ്രീകണ്ഠന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് അട്ടപ്പാടിക്ക് സൗജന്യ സേവനത്തിന് ആംബുലന്‍സായി. തിരുവി താംകൂര്‍ പ്രജാസഭ അംഗമായിരുന്ന ഷെവലിയര്‍ ഇലഞ്ഞിക്കല്‍ തരിയത്ത് കുഞ്ഞിത്തൊമ്മന്റെ കൊച്ചുമകനും എംപിയുടെ സഹ പാഠിയുമായ മണ്ണാര്‍ക്കാട് പെരിമ്പടാരി സ്വദേശി ഷെറില്‍ പോള്‍ ഇലഞ്ഞിക്കലാണ് തന്റെ വാഹനം അട്ടപ്പാടിക്കാര്‍ക്കായി വിട്ടു കൊടുക്കാന്‍ എംപിയെ ഏല്‍പ്പിച്ചത്.
ഒഐസിസി സൗദി അറേബ്യ നജ്‌റാന്‍ സോണ്‍ സീനിയര്‍വൈസ് പ്രസിഡന്റാണ് ഷെറില്‍ പോള്‍.ഒറ്റപ്പാലം എന്‍.എസ്.എസ് കോളേ ജില്‍ 1988-89 കാലഘട്ടത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ സഹപാഠിയായിരുന്നു.എംപിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വാഹനം നല്‍കിയത്.അട്ടപ്പാടിയിലെ ആദിവാസി,കുടിയേറ്റ,പിന്നാക്ക,കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ആംബുലന്‍സ് ഇല്ലാത്തതിന്റെ കുറവ് ഇതിലൂടെ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.വാഹനം കൈമാറാനുള്ള നടപടികള്‍ കല ക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കുമായി സംസാരിച്ചു.അടുത്ത ദിവസം തന്നെ ആബുലന്‍സ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ത്തും.നേതാക്കളായ ടി.എ സലാം മാസ്റ്റര്‍,വി.വി ഷൗക്കത്തലി, ചെറു ട്ടി മുഹമ്മദ്,ഗിരീഷ് ഗുപ്ത,റഫീക്ക് ടി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.