മണ്ണാര്‍ക്കാട്: നഗരസഭയിലെ ആല്‍ത്തറ,തോരാപുരം വാര്‍ഡുകളി ലെ മുഴുവന്‍ വീടുകളിലും കൗണ്‍സിലര്‍മാരായ വി.അമുദ, എന്‍. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.ബിജെപി ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായിട്ടുളള ഭക്ഷ്യക്കി റ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി ബി.മനോജ് നിര്‍വ്വ ഹിച്ചു.നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എ.ബാലഗോപാലന്‍, സെക്രട്ടറി ബിജു നെല്ലംമ്പാനി, വൈസ് പ്രസിഡന്റ് ടി.എം.സുധ നഗ രസഭ കമ്മിറ്റി പ്രസിഡന്റ് കെ.പ്രഭ ,ഹെല്‍പ്പ് ഡെസ്‌ക് മണ്ണാര്‍ക്കാട് നഗരസഭാ കണ്‍വീനര്‍ എം.മോഹനകൃഷ്ണന്‍,കെ.രഘുനാഥ്, ബൂത്ത് പ്രസിഡന്റ് ഷണ്‍മുഖദാസ്, മണികണ്ഠന്‍, സുജിത്ത്, മാര്‍ക്കണ്ഡ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് എമർജൻസി വെഹിക്കിൾ പ്രവർത്തനം ആരംഭിച്ചു.
ബിജെപി ഹെല്‍പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘കോ വിഡ് ഹെ ല്‍പ്പ്‌ലൈന്‍ എമര്‍ജന്‍സി വെഹിക്കിള്‍ ‘ ജില്ലാ സെക്രട്ടറി ബി.മനോജ് ഫ്‌ളാഗ് ഓഫ് ചെയ്തു. മണ്ഡലം ജനറല്‍ സെ ക്രട്ടറി എ. ബാലഗോപാലന്‍, സെക്രട്ടറി ബിജു നെല്ലംമ്പാനി, ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ എം.മോഹനകൃഷ്ണന്‍, കോ.കണ്‍വീനര്‍ പി. പ്ര സാദ്, നഗരസഭ കമ്മിറ്റി പ്രസിഡന്റ് കെ.പ്രഭ, കെ.രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.