കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ വീടുകളില്‍ കഴിയുന്നവരുടെ ഓക്‌സിജന്‍ അളവ് പരിശോധിക്കാന്‍ വാര്‍ഡുകളില്‍ ഉപയോഗി ക്കു ന്നതിനായി അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി.ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. എന്‍ ഷംസുദ്ദീന്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കരക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആസൂ ത്രണ സമിതി വൈസ്.ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, പാറശ്ശേരി ഹസ്സന്‍, കെ.പി ഉമ്മര്‍, എ. അസൈനാര്‍ മാസ്റ്റര്‍, സി.ജെ രമേശ്, കെ.ജി ബാബു മാസ്റ്റര്‍, പി. മുരളീധരന്‍, അസീസ് ചെറുമലയില്‍, ബ്ലോക്ക് പഞ്ചാ യത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ്, ബാങ്ക് ഡയറക്ടര്‍മാരായ കെ.പി മജീദ്, കെ.ബാബ, അബൂബക്കര്‍ മാസ്റ്റര്‍, സമദ് നാലകത്ത്, കുഞ്ഞിമുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോ ര്‍ജ്ജ് വര്‍ഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പാറയില്‍ മുഹമ്മ ദാലി, റഫീന മുത്തനില്‍, കെ.വിനീത, ഐനെല്ലി നസീമ, കെ.ടി അബ്ദുള്ള, കിളയില്‍ ഹംസ മാസ്റ്റര്‍, ഇര്‍ഷാദ് മാസ്റ്റര്‍, സി.കെ സു ബൈര്‍, നിജോ വര്‍ഗ്ഗീസ്, റുബീന ചോലക്കല്‍, എം.കെ മുഹമ്മ ദാലി, റഷീദ് മുത്തനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്ക് ഭരണ സമിതി വൈസ്.പ്രസിഡണ്ട് എം.ഉമ്മര്‍ സ്വാഗതവും സെക്രട്ടറി എന്‍.പി കാര്‍ത്ത്യായിനി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!