കുമരംപുത്തൂര്‍:മലയോര മേഖലയായ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ മൈലാംപാടം കാരപ്പാടം പ്രദേശങ്ങള്‍ വീണ്ടും പുലിഭീതിയില്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രദേശത്ത് നിന്നും അഞ്ചു നായ്ക്കളെ പുലി പിടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.കഴിഞ്ഞ ദിവസം കൊല്ലിയി ല്‍ ജയിംസിന്റെ വീട്ടിലെ നായയെ വന്യജീവി പിടിച്ചിരുന്നു. കൊ ല്ലിയില്‍ ബാബുവിന്റെ വീട്ടുവളപ്പില്‍ വന്യജീവിയുടെ കാല്‍പ്പാടു കള്‍ കണ്ടെത്തിയിരുന്നു.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാംകുന്ന് ഫോറ സ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.ഇത് സംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് വനപാലകര്‍ റിപ്പോ ര്‍ട്ട് സമര്‍പ്പിക്കും.നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപ ടിയുണ്ടാകുമെന്നാണ് വനപാലകര്‍ അറിയിച്ചിട്ടുള്ളത്.പരിസര പ്രദേ ശത്ത് വളര്‍ത്തുമൃഗങ്ങളുള്ള സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ ഇട്ട് വെക്കണമെന്നും ജാഗ്രത പാലിക്കണമെന്നും വന പാലകര്‍ നിര്‍ദേശം നല്‍കി.ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,മേഖല പ്രസിഡന്റ് അനൂപ്,ജോണ്‍സണ്‍, കൊല്ലിയില്‍ ബാബു,തോമസ്,ശശി എന്നിവര്‍ സ്ഥലത്തുണ്ടായി രുന്നു.

കോട്ടോപ്പാടം,കുമരംപുത്തൂര്‍,തെങ്കര പഞ്ചായത്തുകളിലെ വന യോര പ്രദേശങ്ങളില്‍ പലിയിടങ്ങളിലും പുലിഭീതി നിലനില്‍ക്കു ന്നുണ്ട്.മൈലാംപാടത്ത് രണ്ട് തവണ വനംവകുപ്പ് കെണിവെച്ചപ്പോ ഴും പുലി കുടുങ്ങിയിരുന്നു.കഴിഞ്ഞ മാസം തെങ്കര ചേറും കുളം കല്‍ക്കടിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പുലിയു ടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.ഇതിന് ശേഷമാണ് പൊതു വപ്പാടത്ത് പുലിയെത്തി വളര്‍ത്തുനായയെ ആക്രമിച്ചത്. രണ്ടാഴ്ചക ള്‍ക്ക് മുമ്പ് കാപ്പുപറമ്പിലും വന്യജീവി ആക്രമണമുണ്ടായി. ചൂരിയാട് ആട് ഫാം നടത്തുന്ന എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി പുത്ത ന്‍ കോട്ട് സലീമിന്റെ മേയാന്‍ വിട്ട നാല് ആടുകളെയാണ് വന്യജീവി ആക്രമിച്ചത്.പിറ്റേന്ന് ആടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി യിരുന്നു.

മലയോര മേഖലയില്‍ പലരും റബ്ബര്‍ ടാപ്പിങ് നടത്തിയാണ് ഉപജീ വനം നടത്തുന്നത്.പുലര്‍ച്ചെ ജോലിക്കിറങ്ങണം. പുലിയുണ്ടാകു മെന്ന ഭയത്താല്‍ ജോലിക്ക് പോകാന്‍ പോലും തൊഴിലാളികള്‍ മടിക്കുകയാണ്.മലയോര മേഖലയിലെ വന്യമൃഗശല്ല്യത്തില്‍ നിന്നും ജനങ്ങളെയും വളര്‍ത്തുമൃഗങ്ങളേയും രക്ഷിക്കാന്‍ അധി കൃതര്‍ സത്വര നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ മണ്ണാ ര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം ആവശ്യപ്പെട്ടു. കെണിവെച്ച് പുലിയെ പിടികൂടിയില്ലെങ്കില്‍ വലിയ ആശങ്കയും ഭീതിയുമാണ് നാട്ടിലുണ്ടാവുകയെന്നും എത്രയും പെട്ടെന്ന് പുലിയെ പിടികൂടുന്നതിന് വേണ്ട നടപടി വനംവകുപ്പ് സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്തും ആവശ്യപ്പെട്ടു.

കെണിവെച്ച് പുലിയെ പിടികൂടിയില്ലെങ്കില്‍ വലിയ ആശങ്കയും ഭീതിയും ആണ് നാട്ടില്‍ ഉണ്ടാവുകയെന്നും ഇക്കാര്യം വനംവകുപ്പി ന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കുമരംപുത്തൂര്‍ പഞ്ചായ ത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഇത് സംബന്ധി ച്ച് പരാതി നല്‍കുമെന്നും കാരാപ്പാടം വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി പറഞ്ഞു.പുലി ശല്ല്യം ഇങ്ങനെ തുടരുന്നു പോയാല്‍ മനുഷ്യ ജീവനും വലിയ ഭീഷണിയാണെന്ന് പ്രദേശത്തെ പൊതുപ്രവര്‍ത്തകരായ നൗഷാദ് വെള്ളപ്പാടം ,കണ്ണന്‍ മൈലാംപാടം, എന്നിവര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!