മണ്ണാര്‍ക്കാട്:കോവിഡ് തീവ്രവ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണായ സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ മെഗാ ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ കോവിഡ് അവലോകന യോഗം തീരു മാനിച്ചു.ഇതിനായി അഞ്ചു ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട് .സ്വകാ ര്യമേഖലയിലുള്ള ഡോക്ടര്‍മാര്‍,ലാബ് ടെക്‌നീഷ്യന്മാര്‍,സ്റ്റാഫ് നേഴ് സ്,അറ്റന്റര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഉടനെതന്നെ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ആന്റ്റിജന്‍ ടെസ്റ്റ് നടത്തുന്നതായിരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മ ദ് ബഷീര്‍ അറിയിച്ചു.മുഴുവന്‍ വാര്‍ഡുകളിലും ആന്റ്റിജന്‍ ടെസ്റ്റ് നടത്തുകയാണെങ്കില്‍ പോസിറ്റീവ് ആയവരെ കണ്ടെത്തി സമ്പര്‍ ക്ക സാധ്യതയുള്ളവരെ ക്വാറന്റൈനിലാക്കാനും ഇതുവഴി ടി പി ആര്‍ കുറക്കാനും കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ ത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പമീലി, കുമരംപുത്തൂര്‍ പി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ ഗ്ഗീസ്,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷെഫീക്ക്, നോ ഡല്‍ ഓഫീസര്‍ റഷീദ്,നഗരസഭ സെക്രട്ടറി,ഹെല്‍ത്ത് ഉദ്യോഗ സ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.