മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തിലെ രോഗ്യവ്യാപനം തട യാന്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ടതിനെ തുടര്‍ന്ന് പ്രയാസത്തിലായ മണ്ണാര്‍ക്കാട് നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും സമീപ വാര്‍ഡുകളിലെ എതിര്‍പ്പണം, പെരി ഞ്ചോളം,കൊടുവാളിക്കുണ്ട് മേഖലകളിലും യൂത്ത് കോണ്‍ഗ്രസ് പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്കി.ഉഭയമാര്‍ഗം വാര്‍ഡ് കൗണ് സിലറും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ നേതൃത്വത്തിലായിരുന്നു സേവനപ്രവര്‍ത്തനം.കിറ്റ് വിതരണോദ്ഘാടനം ഡിസിസി ജനറല്‍ സെക്രട്ടറി പി ആര് സുരേഷ് നിര്‍വ്വഹിച്ചു.ഷമീര്‍ ആനോടന് അധ്യ ക്ഷനായി.സി. മുഹമ്മദാലി,അജേഷ് എം, ചെങ്ങോടാന് ബഷീര്‍, സിപി ബഷീര്‍,ബാബു, ജാസിര്‍ അര്‍ഫത്ത്,അനീഫ,സുദര്ശനന്, ജാസ്സിം, വീരാപ്പു, വാപ്പുട്ടി, രമേഷ് ഗുപ്ത, സുനി, ഡെയ്സ്, അര്ജുന്, ഷൌക്കത്ത്, ഷാനിബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.