മണ്ണാര്‍ക്കാട് :താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാര്‍ഡിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കോവിഡ് ഹെല്‍പ്പ് ഡെസ് ക്.മേഖല പ്രസിഡന്റ് പ്രതാപ്,സെക്രട്ടറി വിഷ്ണു,ബ്ലോക്ക് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരായ ഫൈസല്‍, നിഖി ല്‍,ജിജീഷ്,ബാബു,നിതിന്‍,ആഷിക്,നൗഷാദ്,ഷുഹൈബ്,രതീഷ്,ശബരി,സുനില്‍,സന്തോഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കളായത്.നഗരസഭയില്‍ സന്നദ്ധ പ്രവര്‍ത്തകരെയും വാര്‍ഡുകളില്‍ ആര്‍ആര്‍ടി അംഗങ്ങളെയും തീരുമാനിക്കുന്നതില്‍ നഗരസഭ പക്ഷ പാതപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഡിെൈവഫ്‌ഐ ആ രോപിച്ചു.കോവിഡ് രോഗികളുടെ പരിചരണത്തിലും ഭക്ഷണം ഉറ പ്പാക്കുന്നതിലും ഉള്‍പ്പടെ നഗരസഭയ്ക്ക് വീഴ്ച പറ്റിയതായി പലയിട ങ്ങളില്‍ നിന്നും പരാതി ഉയരുന്നതായും ഡിവൈഎഫ്‌ഐ പറയു ന്നു.ഈ സാഹചര്യത്തില്‍ സമാന്തരമായൊരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുള്ളതായും ഡിെൈവഎഫ്‌ഐ അറിയിച്ചു. നഗരസഭ യിലെ ഏതൊരാള്‍ക്കും ഹെല്‍പ്പ് ഡെസ്‌കിന്റെ സഹായം ഏതുസ മയത്തും ലഭ്യമാകും.ഹെല്‍പ്പ് ഡെസ്‌കിലേക്ക് ആവശ്യമായ പിപിഇ കിറ്റ്,പള്‍സ് ഓക്‌സിമീറ്റര്‍,മാസ്‌ക് എന്നിവ വിവിധ സര്‍വീസ് സംഘ ടനകളാണ് നല്‍കിയത്.ഡിവൈഎഫ്എയുടെ സ്‌നേഹ വണ്ടി ഓടി തുടങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.