മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ തുടങ്ങിയ കോവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ഗൂളി ക്കടവിലെ ഹെല്‍പ് ഡെസ്‌ക്ക് ഓഫീസിലെത്തി എം.എല്‍.എ വില യിരുത്തി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കി കൊടുക്കുന്ന ഹെല്‍പ് ഡെസ്‌ക്ക് രോഗികളുടെ ആവശ്യാനുസരണം മരുന്നും ഭക്ഷ്യകിറ്റുകളും നല്‍കി വരുന്നു. ഹെല്‍പ് ഡെസ്‌കില്‍ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ ഷിബു സിറിയക്, ഈശ്വരി രേഷന്‍, ജോബി കുരീക്കാട്ടില്‍, ഷറഫ് അഗളി, ഷിബു ചങ്ങരംപള്ളി, സഫിന്‍, ആദില്‍, ഷിജാസ്, ഹെബി എന്നിവര്‍ സംബന്ധിച്ചു.