പാലക്കാട്: ജില്ലയിലെ സ്വര്‍ണ്ണക്കടകള്‍ക്കും തുണിക്കടകള്‍ക്കും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി ഉത്തരവിട്ടു..കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതു ജനാരോഗ്യം മുന്നില്‍ കണ്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മാനിച്ചും കര്‍ശന നിബന്ധനകളോടെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.
പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോ ഗിക്കാവൂ.പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 2 മണി വരെ മാത്രമായിരി ക്കും. ഓണ്‍ലൈന്‍ / ഹോം ഡെലിവറി മാത്രമായിരിക്കും അനുവ ദിക്കുക.രണ്ടാഴ്ച സമയത്തിനുള്ളില്‍ വിവാഹം നടത്തുന്നവര്‍ക്ക് മാത്രം പരമാവധി ഒരു മണിക്കൂര്‍ വരെ നേരിട്ട് പ്രവേശനം അനുവ ദിക്കും.ഒരേസമയം 10 പേരില്‍ കൂടുതല്‍ പേര്‍ കടകളില്‍ പ്രവേ ശിക്കാന്‍ പാടില്ല.കടകളില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ പ്രവേശിക്കരുത്.സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം കടകളില്‍ ഒരുക്കിയി രിക്കണം. ഇക്കാര്യങ്ങള്‍ സ്ഥാപനത്തിലെ ഡിസ്റ്റന്‍സിംഗ് മാനേജര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം.
പൂര്‍ണമായും അടച്ചിട്ടിട്ടുള്ളതും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതു മായ പ്രദേശങ്ങളിലും മേല്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.പൂര്‍ണമായും അടച്ചിട്ടിട്ടുള്ളതും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതുമായ പ്രദേശങ്ങളിലും മേല്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ ത്തിക്കാന്‍ പാടില്ല.ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്ത ണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെ തിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷ നടപടി കള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.