കുമരംപുത്തൂര്‍: പയ്യനെടത്ത് വീടിന് തീപിടിച്ച് വയോധികന്‍ വെന്തുമരിച്ചു.ബംഗ്ലാവുപടി വാളയാടി കുഞ്ഞാലന്റെ മകന്‍ മുഹമ്മദാലി (72) ആണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ യാണ് തീപിടുത്തമുണ്ടായത്.വീട് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അയ ല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മുഹമ്മദാലിയെ പുറത്തെടു ത്ത് തീയണച്ചത്.
മുഹമ്മദാലി വീട്ടില്‍ തനിച്ചാണ് താമസം.മണ്ണാര്‍ക്കാട് ഡിവൈ എസ്പി ഇ സുനില്‍കുമാര്‍,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് ക്ലിന്റ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ഫോറന്‍സിക് വിദഗ്ദ്ധരും കെഎസ്ഇ ബി ഉദ്യാഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ,മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ബ്ലോ ക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോടന്‍,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി എന്നിവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.