മണ്ണാര്‍ക്കാട്:ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡി ക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തെങ്കര സ്വദേശി മരിച്ചു. പെരുമണ്ണില്‍ ഹംസ (56) ആണ് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വ കാര്യ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് വ്യാഴാഴ്ചയാണ് മെഡിക്ക ല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബ്ലാക്ക് ഫംഗസ് ആ ണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനക്ക് അയച്ചു.
മൃതദേഹം മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗി ന്റെ വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റസ്‌ക്യു ടീം അംഗങ്ങള്‍ മണലടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഖബറടക്കി.സംസ്‌കാര ചടങ്ങുകള്‍ക്ക് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി,മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീ ര്‍ മുല്ലക്കല്‍,വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ഹാരിസ് കോല്‍ പ്പാടം, നസീമുദ്ദീന്‍ പള്ളത്ത്,ഇല്ല്യാസ് പൂരമണ്ണില്‍,അഷ്‌റഫ് പള്ളത്ത്, റസാക്ക് പുഞ്ചക്കോട്,യൂസഫ് പറശ്ശീരി,ജാബിര്‍ ടിപി,ഷമീര്‍ മാസ്റ്റര്‍ ,സമദ് പൂവ്വക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്ഥാനത്ത് കോവിഡിനോടനുബന്ധിച്ച് ഉണ്ടാകുന്ന മ്യൂകോര്‍ മൈകോസിസ് (ബ്ലാക്ക് ഫംഗസ്) രോഗത്തെ അതീവ ജാഗ്ര വേണ്ട രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തി.19 പേര്‍ ചികിത്സയിലുണ്ട് ഒരു മരണം സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതില്‍ ഇതില്‍ രണ്ട് പേര്‍ പാലക്കാട് ജില്ലക്ക രാണ്.മ്യൂകോര്‍മൈകോസിസിനെ ആരോഗ്യവകുപ്പ് പരസ്യപ്പെടു ത്തേണ്ട രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.