കോട്ടോപ്പാടം:പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കാപ്പുപറമ്പ് വാര്‍ഡില്‍ പ്രതിരോധ പ്രവര്ത്ത നങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വാര്‍ഡ് മെമ്പര്‍ ആയിഷയുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.കോവിഡ് പ്രതി രോധത്തിനായി സമ ഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.ഒരു ദിവസം കൊണ്ട് വാര്‍ഡ് തല വി വര ശേഖരണം പൂര്‍ത്തീകരിക്കും. വാര് ഡില് ഒരു ക്വാറന്റൈന് കേന്ദ്രം കണ്ടെത്തും.അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വാഹനസൗകര്യം ഏര്‍പ്പാടാക്കി. കോവിഡ് പോസിറ്റീവായ രോഗിക ള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഭക്ഷണം,മരുന്ന് എന്നിവ എത്തിച്ച് നല്‍കും.പള്‍സ് ഓക്സിമീറ്റ ര്‍,പിപിഇ കിറ്റ് എന്നിവ വാങ്ങുന്നതിന് സാമ്പത്തിക സഹായം സമാഹരിക്കാനും യോഗം തീരുമാനിച്ചു. കാപ്പുപറമ്പ് മദ്രസ്സയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ആശാ വര്‍ക്കര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍,അംഗന്‍വാടി വര്‍ക്കര്‍,എ ഡി സ് ആ രോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.