അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് രോഗവ്യാപനം നി യന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാക്കിയതായി ഐ.ടി.ഡി.പി. പ്രോജെക്ട് ഓഫീസ് വി. കെ. സുരേഷ്‌കുമാര്‍ അറിയിച്ചു.ഊരുകളില്‍ നിന്ന് പുറത്തു പോകുന്ന തിനും പുറത്ത് നിന്നുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നതും പരി ശോധിക്കുന്നുണ്ട്. ഊരു നിവാസികള്‍ പുറത്ത് പോവാതിരിക്കാനാ യി ഊരുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ ഐ.ടി.ഡി.പി. ദ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്. കൂടാതെ മൊബൈല്‍ മെഡിക്ക ല്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ അവശ്യമരുന്നുകള്‍ എത്തിക്കു ന്നതായും ഊരുകള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മാവേലി സ്റ്റോറുക ള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ഊരുകളില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി തുടരുന്നുണ്ട്. ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ശാങ്ക്, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ അര്‍ജുന്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തന ങ്ങള്‍ നടക്കുന്നത്. നാളെയും മറ്റനാളെയുമായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടരുന്നതാണ്.

ബോധവത്ക്കരണത്തിനായി ഗോത്രഭാഷയില്‍ വീഡിയോ

ഊരുകളില്‍ കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ ഇരുള, കുറുമ്പ, മുഡുക തുടങ്ങിയ ഗോത്ര ഭാഷകളി ല്‍ ബോധവത്ക്കരണ വീഡിയോ തയ്യാറാക്കി. പ്രതിരോധ കുത്തി വെപ്പുകള്‍ എടുക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലി ക്കുക, കോവിഡ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സംബന്ധിച്ചും കൈ കള്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാ നും വീഡിയോയിലൂടെ പറയുന്നു. ഐ.ടി.ഡി.പി. യുടെ ദ്രുതകര്‍മ സേന അംഗങ്ങളായ രവിചന്ദ്രനും, ബിനോയിയും ചേര്‍ന്നാണ് വീഡി യോകള്‍ തയ്യാറാക്കിയിരിക്കുന്നത്. കുറുമ്പ ഭാഷയിയുള്ള വീഡി യോക്ക് അഗളി ജി.വി.എച്ച്.എസിലെ അധ്യാപകനായ ഇടവാണി ഊരിലെ മാണിക്യനും, ഇരുള ഭാഷയിലുള്ള വീഡിയോയ്ക്ക് ദാസ ന്നൂര്‍ ഊരിലെ ജയന്തിയും ശബ്ദം നല്‍കിയിരിക്കുന്നു. മുഡുക ഭാഷയിലുള്ള വീഡിയോ തയ്യാറാക്കുന്നത് അവസാന ഘട്ടത്തി ലാണ്. അടുത്ത ദിവസം തന്നെ പുറത്തിറക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!