പാലക്കാട്: കോവിഡ് രോഗബാധ പ്രതിരോധിക്കാന്‍ കഴിഞ്ഞ ഒരാ ഴ്ചത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാന ത്തില്‍ കൂടുതല്‍ വരുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്തനിവാരണ അതോ റിറ്റി യോ ഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം ഷോളയൂര്‍, അന ങ്ങനടി, വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃ ത്താല, എലപ്പുള്ളി, കൊടുവായൂര്‍, പല്ലശ്ശന, വടവന്നൂര്‍, കോങ്ങാ ട്, കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, പരുതൂര്‍, വിളയൂര്‍, കണ്ണാടി, കോട്ടായി, മാത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, മങ്കര, പിരായിരി, കാവശ്ശേരി, അയിലൂര്‍, നെന്മാറ എന്നീ പഞ്ചാ യത്തുകളിലും മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നഗരസഭകളിലും കടകളുടെ പ്രവര്‍ത്തന സമയം നാളെ മുതല്‍ രാവിലെ 7 തൊട്ട് ഉച്ചയ്ക്ക് 2 വരെ മാത്രമാക്കാനും തീരുമാനമായി. ഇത് നടപ്പിലാക്കു ന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
നിയന്ത്രണങ്ങള്‍ക്ക് പുറമേ കടകളിലും മറ്റു സ്ഥാപനങ്ങളിലും കൂടു തല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നഗരസഭാ / പഞ്ചാ യത്ത് അധികൃതര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവര്‍ സ്വമേധയാ തീരുമാനിക്കുന്നുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഡി വൈഎസ്പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരെ അറിയിച്ച് നടപ്പി ല്‍ വരുത്താവുന്നതാണ്.മേല്‍ സ്ഥലങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോ ണുകള്‍ നിലവിലുണ്ടെങ്കില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കൂടി ഇവിടെ ബാധകമായിരിക്കും.
നാളെ മുതല്‍ 19 വരെ കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടു ള്ള 18 വയസ്സു മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ആരംഭിക്കുന്ന ദിവ സം മുതല്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് അനുഭവപ്പെ ടാത്ത വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് ചുമതല നല്‍കി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗ ത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പോ ലീസ് മേധാവി ആര്‍ വിശ്വനാഥ്, എഡിഎം എന്‍. എം മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത എന്നിവര്‍ പങ്കെടുത്തു.