മണ്ണാര്‍ക്കാട്: പത്തനംതിട്ട ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ കുറവ് നേരിടുന്നതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യില്‍ നിന്നും ഓക്‌സിജന്‍ സിലണ്ടറുകള്‍ നല്‍കി.ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള 150 ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിന്നും 50 എണ്ണ മാണ് പത്തനംതിട്ടയിലേക്ക് കയറ്റി അയച്ചത്.പാലക്കാട് ജില്ലാ കല ക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.ഐഎജി ഗ്രൂപ്പി ന്റെ നേതൃത്വത്തില്‍ സിലിണ്ടറുകള്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി.തഹസില്‍ദാര്‍ എസ് ബിജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍ എന്‍ പമീലി,ഭൂരേഖ തഹ സില്‍ദാര്‍ എന്‍ എന്‍ മുഹമ്മദ് റാഫി,സിപി ശ്രീനിവാസന്‍,ജി ഷാജി, മുഹമ്മദ് ഷരീഫ്,ഐഎജി മണ്ണാര്‍ക്കാട് കണ്‍വീനര്‍ അസ്ലം അച്ചു എന്നിവര്‍ സന്നിഹിതരായിരുന്നു.