കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ വിവിധ പ്രദേശങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് ക്യാ മ്പുകള്‍ സംഘടിപ്പിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജ സീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദ്രുതകര്‍മ്മ സേന അടിയന്തര യോഗത്തിലാണ് തീരുമാനം.കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മൂന്ന് ആംബുലന്‍സ് ഉള്‍പ്പടെ ഓരോ പ്രദേശത്തേ ക്കും പ്രത്യേക വാഹനങ്ങള്‍ ഒരുക്കി.ഭക്ഷണ സൗകര്യമില്ലാത്ത കി ടപ്പു രോഗികളുള്ള വീടുകളിലേക്ക് ആര്‍ആര്‍ടി മുഖേന ഭക്ഷണം എത്തിക്കാനുള്ള സംവിധാനമൊരുക്കി.കോവിഡ് ബാധിതരെ ചികി ത്സിക്കുന്നതിനായി കല്ലടി അബ്ദു ഹാജി സ്‌കൂളില്‍ അറുപത് ബെഡ്ഡു കളോടു കൂടി ഡൊമിസിലറി കെയര്‍ സെന്റര്‍ സജ്ജമാക്കിയിട്ടു ണ്ട്.
കോവിഡ് പോസിറ്റീവായ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഡോ ക്ടറുടെ നിര്‍ദേശപ്രകാരം ആയുര്‍വേദ മരുന്നുകള്‍ ആര്‍ആര്‍ടി മു ഖേന വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് സൗകര്യമൊരുക്കി. ഹോമിയോ പ്രതിരോധ മരുന്നുകളും വീടുകളില്‍ എത്തിച്ച് നല്‍ കുന്നുണ്ട്.മുന്‍ഗണനാ ക്രമത്തില്‍ സെക്കന്റ് ഡോസ് വാക്‌സിന്‍ നല്‍കാനുള്ള സംവിധാനം കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ ഏര്‍പ്പെടുത്തി.പട്ടികവര്‍ഗ ഊരുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.വാര്‍ഡുകളില്‍ ദ്രുതകര്‍മ സേന യും ജാഗ്രത സമിതിയും രൂപീകരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
വാര്‍ റൂമും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കും സജീവമാണ്.പൊതുജനങ്ങള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശി ച്ചു.പഞ്ചായത്തില്‍ നിലവില്‍ 200നടുത്ത് ആളുകളാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.അഞ്ചു വാര്‍ഡുകള്‍ കണ്ടെയ്ന്റ് മെന്റ് സോണുകളാണ് ഒരു വര്‍ഷത്തിനിടെ 15 പേര്‍ ബാധിതരായി മരിച്ചത്.