മണ്ണാര്‍ക്കാട് :നഗരസഭയിലെ 25-ാം വാര്‍ഡില്‍ കിഴക്കുംപാടം പട്ടിക ജാതി കോളനിയിലെ മുഴുവന്‍ വീടുകളും സിവില്‍ ഡിഫന്‍സ് അം ഗങ്ങള്‍ അണുവിമുക്തമാക്കി.നഗരസഭ ചെയര്‍മാന്റെ നിര്‍ദേശപ്ര കാരമാണ് കോളനിയില്‍ അണുനശീകരണം പ്രവര്‍ത്തനം നടത്തി യത്. കോളനിയിലെ അറുപതോളം വരുന്ന വീടുകളാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ അണുവിമുക്തമാക്കിയത്.കോളനിയിലെ നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.ഈ സാഹചര്യത്തിലാ ണ് അണുനശീകരണം നടത്തിയത്.
കോളനിയില്‍ താമസിക്കുന്നവരോട് വീടുകളില്‍ നിന്നും പുറത്തിറ ങ്ങരുതെന്നും വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശി ച്ചിട്ടുണ്ട്.മണ്ണാര്‍ക്കാട് സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അഷ്‌റഫ് മാളിക്കുന്നിന്റെ നേതൃത്വത്തില്‍ മനോജ്,ബിജു, സൈഫു, റിയാസ്, സലിം,സഫ്വാന്‍,ഷിഹാസ്,മന്‍സൂര്‍ ചെറി എന്നിവര്‍ ചേര്‍ന്നാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
സിവില്‍ ഡിഫന്‍സിന്റെ സേവനം സ്തുത്യര്‍ഹമാണെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തമാണ് സിവില്‍ ഡിഫ ന്‍സ് വഹിക്കുന്നത്.ലോക്ക് ഡൗണ്‍ ആരംഭം മുതല്‍ പോലീസിനൊ പ്പം നിരത്തില്‍ പരിശോധനക്കായി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നിരത്തിലുണ്ട്.