മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ ഭീതിയില്‍ ആ ളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുമ്പോള്‍ പോലീസിനൊപ്പം സേവന നിരതനായി നിരത്തിലിറങ്ങിയ അധ്യാപകന് വേറിട്ട കാഴ്ചയായി. തിരുവിഴാംകുന്ന് സ്വദേശിയും അമ്പലപ്പാറ എഎല്‍പി സ്കൂളിലെ അധ്യാപകുമായ സാനിര്‍ ആണ് കോവിഡ് ഡ്യൂട്ടി ചോദിച്ച് വാങ്ങി പോലീസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്.
മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാറിനെ വിളിച്ച് കോവിഡ് ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധനാണെന്ന് സാനിര്‍ അറിയിക്കുകയായിരു ന്നു.ഇന്ന് കുമരംപുത്തൂര്‍ ചുങ്കത്ത് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പ്രശാന്ത് ക്ലിന്റും സംഘത്തോടൊപ്പമായിരുന്നു സനീറും ഡ്യൂട്ടിയില്‍ പങ്കാളിയായത്.മഹാമാരിയുടെ ദുരിത സമയ ത്ത് പോലീസിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടും അധ്യാപകനെന്ന നില യില്‍ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണ്ടത് തന്റെ കടമ കൂടിയാണെന്ന് ബോധ്യത്തോടെയാണ് ഈ സേവനത്തിന് സന്ന ദ്ധനായതെന്ന് സാനിര്‍ പറഞ്ഞു.സ്കൂള്‍ തുറക്കുന്നത് വരെ കോ വിഡ് ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാണെന്ന് സാനിര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.