അലനല്ലൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയു ടെയും ലാബിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ജില്ലാ മെഡിക്കല്‍ ഓ ഫീസറോട് ആവശ്യപ്പെട്ടു. നിലവില്‍ വൈകീട്ട് നാല് മണിവരെ യാണ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഈ സമയം കഴിഞ്ഞ് ആശുപത്രി യിലെത്തുന്നവര്‍ക്ക് സ്വകാര്യ ഫാര്‍മസികളെയും ലാബുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. കോവിഡ് പശ്ചാതലത്തില്‍ രോഗി കള്‍ക്കിത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തി ലാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനാവശ്യമായ സത്വര നടപ ടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചത്.